jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് വൈദ്യൂതി പ്രതിസസന്ധി രൂക്ഷമാകുന്നു



ഉപഭോഗം കുത്തനെ ഉയര്‍ത്തുന്നത്. ഇവയുടെ പരമാവധി ഉപയോഗമാണ്
രണ്ടാഴ്ചയായി നടക്കുന്നത്. .വേനല്‍മഴ പ്രവചിക്കപ്പെട്ടതിനെക്കാള്‍ നീണ്ടുപോകുന്നത് സംസ്ഥാനത്തെ വൈദ്യുതി മേഖലക്ക് പ്രതിസന്ധിയാണ് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 80 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്ന്  രാവിലെ അവസാനിച്ച 24 മണിക്കൂറിലെ ഉപഭോഗമാണ്  80 ദശലക്ഷം യൂണിറ്റ് കടന്നത്. വേനല്‍ മഴ കൂടി കിട്ടാതാകുന്നതോടെ സംസ്ഥാനത്ത് വൈദ്യൂതി പ്രതിസസന്ധി രൂക്ഷമാകുമെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.


കഴിഞ്ഞ വര്‍ഷം  ഏപ്രില്‍ 30ന് രേഖപ്പെടുത്തിയ 80.935 ദശലക്ഷം യൂനിറ്റാണ് ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപഭോഗം. ഇപ്പോഴത്തെ നിലയില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഈ റെക്കോഡ് മറികടക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ കണക്കാക്കുന്നത്. എ.സിയുടെയും ഫാനിന്റെയും ഉപയോഗമാണ്. അതിനിടെയാണ് ചൂട് കുത്തനെ ഉയരുന്നതും ഇതിന്റെ പേരില്‍ ഉപഭോഗം റെക്കോഡിലേക്ക് നീങ്ങുന്നതും.


കഴിഞ്ഞ ദിവസങ്ങളില്‍ ഉപഭോഗം പടിപടിയായി ഉയരുകയായിരുന്നു. ചൊവ്വാഴ്ച 76.08, ബുധനാഴ്ച 78.59, വ്യാഴാഴ്ച 78.81 വെള്ളിയാഴ്ച 79.243 എന്നിങ്ങനെയായിരുന്നു ഉപഭോഗം.പരീക്ഷക്കാലവും ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതും കണക്കിലെടുത്ത് പ്രതിസന്ധി മറികടക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുന്നതിന് അധികൃതര്‍  നടപടി ആരംഭിച്ചു. 61.286 ദശലക്ഷം യൂനിറ്റാണ് ഇന്നലെ പുറമെനിന്ന് എത്തിച്ചത്. 18.38 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 53.5 ശതമാനം വെള്ളമാണ് ഇനി ശേഷിക്കുന്നത്.വേനല്‍മഴ കിട്ടാതാകുന്ന്‌തോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയരുത്തപ്പെടുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS