jeevan news online

വാർത്തകൾ വിശദമായി

പ്രത്യേക തീവണ്ടികളും നിരക്കുകളും  യാത്രക്കാരെ അകറ്റുന്നു


തത്കാല്‍, പ്രീമിയം തത്കാല്‍ നിരക്കിലുള്ള ടിക്കറ്റ് ഏര്‍പ്പെടുത്തിയതും സുവിധ പ്രത്യേക തീവണ്ടികളും യാത്രക്കാരെ അകറ്റുന്നതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം 134.7 കോടി യാത്രക്കാരാണ് കുറഞ്ഞത്. 

ജനശതാബ്ദി, രാജധാനി തുടങ്ങിയ നിരക്ക് കൂടിയ തീവണ്ടികള്‍ വ്യാപകമാക്കുകയും നിലവിലുള്ള തീവണ്ടികളില്‍ തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റുകള്‍ എര്‍പ്പെടുത്തുകയും ചെയ്തതോടെ യാത്രക്കാര്‍ ചുവട് മാറ്റുകയാണ്. പ്രത്യേക തീവണ്ടികളായി അമിതനിരക്ക് ഈടാക്കുന്ന സുവിധയും സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടികളും മാത്രം ഓടിച്ചതും യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമായി.

 സുവിധ തീവണ്ടിയിലെ നിരക്ക് പലപ്പോഴും വിമാനടിക്കറ്റിന് സമമാണ്. ടിക്കറ്റിന്റെ അടിസ്ഥാന വില കൂട്ടാതെ വരുമാനം കൂട്ടാന്‍ റെയില്‍വേ കുറുക്ക് വഴികള്‍ തേടിയതാണ് പ്രത്യേക തീവണ്ടികള്‍ ഓടിച്ചിട്ടും യാത്രക്കാര്‍ കുറയാന്‍ കാരണമായത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 842.5 കോടിപേര്‍ യാത്ര ചെയ്തിരുന്ന സ്ഥാനത്ത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജനുവരിയുള്ള കാലയളവില്‍ 707.8 കോടി പേര്‍ മാത്രമാണ് യാത്ര ചെയ്തത്. 

പക്ഷേ 2103-14 വര്‍ഷത്തില്‍ 36,532.25 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജനുവരിവരെയുള്ള കാലയളവില്‍ ഇത് 42,549.74 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ ചരക്കുഗതാഗതത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.65 ലക്ഷം കോടി രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ട്. ബംഗളൂരു എറണാകുളം, ചെന്നൈ തിരുവനന്തപുരം റൂട്ടുകള്‍ നല്ല തിരക്ക് അനുഭവപ്പെടുന്നവയാണെങ്കിലും പുതിയ പ്രതിദിന തീവണ്ടികള്‍ പ്രഖ്യാപിക്കാന്‍ റെയില്‍വേ തയ്യാറല്ല. അതുപോലെ പാതയിരട്ടിപ്പ് പൂര്‍ത്തിയായ തമിഴ്‌നാട്ടിലെ പല റൂട്ടുകളിലും പുതിയതീവണ്ടികള്‍ പ്രഖ്യാപിക്കാനും നടപടിയുണ്ടാക്കിയില്ല. റെയില്‍വേയ്ക്ക് പ്രത്യേകമായി ബജറ്റ് അവതരണം നിര്‍ത്തലാക്കിയത് വികസന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്










<

JEEVAN TV NEWS

JEEVAN TV NEWS