jeevan news online

വാർത്തകൾ വിശദമായി

പൊതുതെരഞ്ഞെടുപ്പ് ; പെരുമാറ്റചട്ടം നിലവില്‍വന്നു


ഇത്തവണ നിരവധി പ്രത്യേകതകളോടെയാണ് പൊതുതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ്  ഫലം പ്രഖ്യാപിക്കുന്നതുവരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കും.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ അത് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കി അതിന്റെ തെളിവ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇത് ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. അതേപോലെ എല്ലാ വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും 

അതേസമയം തന്നെ ഇത്തവണ വോട്ടിങ് യന്ത്രത്തില്‍ ചിഹ്നത്തിനൊപ്പം സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കും. അപര•ാര്‍ക്ക് ഇത് കടുത്ത തിരിച്ചടിയാകും. നേരത്തേതിന് സമാനമായി ഉച്ചഭാഷിണി ഉപയോഗത്തിനും കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. സാമൂഹിക മധ്യമങ്ങളിലെ പ്രചരണങ്ങളുടെ ചെലവും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളില്‍ ഉള്‍പ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS