jeevan news online

വാർത്തകൾ വിശദമായി

സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കെ.എം. മാണിയെ ചുമതലപ്പെടുത്തി


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയെ ചുമതലപ്പെടുത്തി. ഇന്ന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗമാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ മാണിയെ ചുമതലപ്പെടുത്തിയത്.

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് സ്റ്റിയറിംഗ് കമ്മിറ്റിയെ അറിയിച്ചിരുന്നു. മാണിയുടെ വസതിയില്‍ നടന്ന പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ജോസഫ് ഇതേ ആവശ്യം ഔദ്യോഗികമായി നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടി നേതാക്കളോടും കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ നിയോജക മണ്ഡലം നേതാക്കളോടും കൂടിയാലോചിച്ചശേഷമേ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കു എന്നു യോഗത്തിനു ശേഷം മാണി പറഞ്ഞു.

ഒരു സീറ്റ് മാത്രമെന്ന കോണ്‍ഗ്രസ് നിലപാട് കേരള കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നു. നിരന്തരമുള്ള കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് തീരുമാനം. 










<

JEEVAN TV NEWS

JEEVAN TV NEWS