jeevan news online

വാർത്തകൾ വിശദമായി

ഉദ്ഘാടന തിരക്കില്‍ പ്രധാനമന്ത്രി



തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പായി
ഓടിനടന്ന് വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മാസത്തിനിടെ വിവിധ സ്ഥലങ്ങളിലായി 157 പദ്ധികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതിനായി അദ്ദേഹം 28 യാത്രകളും നടത്തി.തെരഞ്ഞെടപ്പ് തിയതികള്‍ പ്രഖ്യാപിച്ചാല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരും എന്നതിനാല്‍  പിന്നീട് സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുന്നതിന് നിയന്ത്രണം ഉണ്ടാകും. അതിനാല്‍ ഒരുമാസം കൊണ്ട് പദ്ധതികള്‍ എല്ലാം തിരക്കിട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.


ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 9 വരെയുള്ള കാലയളവില്‍ ദേശീയ പാതകള്‍, റെയില്‍വെ, മെഡിക്കല്‍ കോളെജ്, ആശുപത്രികള്‍, സ്‌കൂള്‍, ഗ്യാസ് പൈപ്പ്‌ലൈന്‍, വിമാനത്താവളം, കുടിവെള്ള പദ്ധതികള്‍, വൈദ്യുത പദ്ധതികള്‍ തുടങ്ങിയ പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. ജനുവരി 8 മുതല്‍ ഫെബ്രുവരി 7 വരെയുള്ള കാലയളവില്‍ 57 പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്തു. എന്നാല്‍ അടുത്ത മൂന്നാഴ്ചക്കുള്ളില്‍ ഇതിന്റെ ഇരട്ടി പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS