jeevan news online

വാർത്തകൾ വിശദമായി

പ്രധാനമന്ത്രി ഭീകരനാണെന്ന് വിജയശാന്തി



പ്രധാനമന്ത്രി നരേന്ദ്രമോഡി ഭീകരനാണെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത റാലിയില്‍ സംസാരിക്കവെയായിരുന്നു വിവാദപരാമര്‍ശം.


ജനങ്ങള്‍ മോഡിയെ ഭയപ്പെടുകയാണെന്നും എപ്പോഴാണ് മോഡി ബോംബ് പ്രയോഗിക്കുകയെന്ന് അറിയില്ലെന്നും വിജയശാന്തി പറഞ്ഞു. ഒരു ഭീകരവാദിയെ പോലെയാണ് മോഡിയുടെ രീതികള്‍. പൊതുജനങ്ങള്‍ നേതാക്ക•ാരെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. പക്ഷേ മോഡി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി എന്ന നിലയില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


നോട്ട് നിരോധനംപോലുള്ള മോഡിയുടെ തീരുമാനങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു വിജയശാന്തിയുടെ സംസാരം. ജനാധിപത്യത്തെ തിരികെ കൊണ്ട് വരാനാണ് രാഹുല്‍ഗാന്ധി ശ്രമിക്കുന്നതെന്നും, മോഡി ഒരു സ്വേച്ഛാധിപതിയെ പോലെയാണ് ഭരണം നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS