jeevan news online

വാർത്തകൾ വിശദമായി

നരേന്ദ്രമോഡി വീണ്ടും വാരണാസിയില്‍നിന്ന് ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ജനവിധി തേടും.



നരേന്ദ്രമോഡി വീണ്ടും വാരണാസിയില്‍നിന്ന് ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ജനവിധി തേടും. മൂന്ന് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയിലും വഡോദരയിലും മോഡി മത്സരിച്ചിരുന്നു. രണ്ടിടത്ത് നിന്നും വിജയിച്ച മോഡി, വാരണാസിയില്‍ എഎപിയുടെ അരവിന്ദ് കെജ്രിവാളിനെയും വഡോദരയില്‍ കോണ്‍ഗ്രസിലെ മധുസൂധന്‍ മിശ്രിയേയുമാണ് തോല്‍പ്പിച്ചത്.

 ആദ്യതെരഞ്ഞെടുപ്പിന് അങ്കം കുറിച്ച ആം ആദ്മി പാര്‍ട്ടി വാരണാസിയില്‍ 20.30 ശതമാനം വോട്ട് നേടിയപ്പോള്‍ മോഡി പോള്‍ ചെയ്തതില്‍ 56.37 ശതമാനം വോട്ടാണ് നേടിയത്. 1991, 96, 98, 99, 2009 ലും ബിജെപിയെ ജയിപ്പിച്ച വാരണാസി 2004ല്‍ മാത്രമാണ് കോണ്‍ഗ്രസിനെ തുണച്ചത്. അന്ന് ഡോ.രാജേഷ് കുമാര്‍ മിസ്രയാണ് വാരണാസിയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത്. 1998 മുതല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് വഡോദര. 2014ല്‍ വാരണാസിയിലും വഡോദരയിലും വിജയിച്ച മോഡി വഡോദരയിലെ സീറ്റ് രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് രഞ്ജന്‍ ബട്ടാണ് ബിജെപിക്ക് വേണ്ടി മത്സരിച്ച് വിജയിച്ചത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS