jeevan news online

വാർത്തകൾ വിശദമായി

ഓര്‍മ്മകളുടെ സിനിമ.. ഭര്‍ത്താവിനായി ഭാര്യയുടെ സമര്‍പ്പണം



സിനിമയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഭര്‍ത്താവ് നന്ദകുമാര്‍ കാവിലിന്റെ ജീവിതാഭിലാഷത്തെ സാക്ഷാത്കരിക്കുകയാണ് ഭാര്യ ആശാ പ്രഭ. നന്ദകുമാര്‍ ചെയ്ത 5 ചിത്രങ്ങളും വെളിച്ചം കാണാതുറങ്ങുമ്പോള്‍, നന്ദകുമാറെഴുതിയ കഥയെത്തന്നെ ആസ്പദമാക്കി ചിത്രമൊരുക്കിയിരിക്കുകയാണ് ആശാ പ്രഭ.


മലയള സിനിമയ്ക്ക് അകാലത്തില്‍ നഷ്ടമായ ഒരു പ്രതിഭതന്നെയായിരുന്നു നന്ദകുമാര്‍ കാവില്‍. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനിടയ്ക്ക് ചെയ്ത ആദ്യ ഷോര്‍ട്ട് ഫിലിമിനു തന്നെ നാഷണല്‍ അവര്‍ഡ് നേടിയ അതുല്യ പ്രതിഭ. എന്നാല്‍ ചലച്ചിത്ര ലോകം വിശ്വസിക്കുന്ന നിമിത്തങ്ങളായിരിക്കാം പിന്നീട് അദ്ദേഹം ചെയ്ത 5 ചിത്രങ്ങളും പുറംലോകം കണ്ടില്ല.


കെഎസ്‌ഐഡിസി യിലെ ഫിലിം ഓഫീസര്‍ തസ്തിക മാത്രമാണ് കാലം അദ്ദേഹത്തിനായി കരുതി വെച്ചത്. 2016 മാര്‍ച്ച് 4 ന് നന്ദകുമാര്‍ തന്റെ ജീവിതാഭിലാഷങ്ങളെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് 48-ാം വയസ്സില്‍ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോഴും, അദ്ദേഹം എഴുതിയ നിരവധി കഥകളും, തിരക്കഥകളുമെല്ലാം ഇരുമ്പലമാരയ്ക്കുള്ളില്‍ തങ്ങളുടെ ഊഴവും കാത്ത് വിശ്രമിക്കുന്നുണ്ടായിരുന്നു. അതിലൊന്നിന്റെ പിറവിയാണ് ആശാ പ്രഭയുടെ സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍


ശയോദ മൂവീസിന്റെ ബാനറില്‍ ആശാ പ്രഭയുടെ അച്ചന്‍ പ്രഭാകരന്‍ നായരാണ് ചി്ര്രതം നിര്‍മ്മിച്ചത്. തുണയും, കരുത്തുമായി  നന്ദകുമാറിന്റെയും ആശയുടേയും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ദിലീഷ് പോത്തന്‍, സിബി തോമസ്, ഇന്ദ്രന്‍സ് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്

 

 










<

JEEVAN TV NEWS

JEEVAN TV NEWS