jeevan news online

വാർത്തകൾ വിശദമായി

കുമ്മനം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചു



മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങുന്നു. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍.കുമ്മനം സജീവ രാഷ്ട്രീയത്തിലേക്ക് തിരികെവരണമെന്ന പ്രവര്‍ത്തകരുടെ ആവശ്യത്തെതുടര്‍ന്നാംണ്  ഗവര്‍ണര്‍ പദവി രാജിവെച്ചതെന്നാണ് വിവരം. രാഷ്ട്രപതി കുമ്മനത്തിന്റെ രാജി അംഗീകരിച്ചു.

 അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല. കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ആര്‍എസ്എസ് ഉറച്ചുനില്‍ക്കുകയാണ്. ബിജെപി ദേശീയ നേതൃത്വവും ഇതിന് പച്ചക്കൊടി കാട്ടിയതായാണ് വിവരം.തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍എസ്എസ് നേതൃത്വം എടുത്ത നിലപാട്. എന്നാല്‍ കുമ്മനം മത്സരിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS