jeevan news online

വാർത്തകൾ വിശദമായി

അയോധ്യ രാമജന്മഭൂമി ബാബ്‌റി മസ്ജിദ് തര്‍ക്ക പരിഹാരം; സുപ്രീംകോടതി വിധി ഇന്ന്



അയോധ്യ രാമജ•ഭൂമി ബാബ്‌റി മസ്ജിദ് തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥരെ നിയമിക്കണമോയെന്നതില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുക. മദ്ധ്യസ്ഥതയെ ഹിന്ദുകക്ഷികളും ഉത്തര്‍പ്രദേശ് സര്‍ക്കാരും എതിര്‍ത്തിട്ടുണ്ട്.

 മുസ്ലിം കക്ഷികള്‍ അനുകൂല നിലപാടിലാണ്. മദ്ധ്യസ്ഥരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ഇരുകക്ഷികളോടും ആവശ്യപ്പെട്ടാണ് ബുധനാഴ്ച ഹര്‍ജി വിധി പറയാന്‍ മാറ്റിയത്.മദ്ധ്യസ്ഥരായി മുന്‍ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.എസ്.കേഹാര്‍, മുന്‍ സുപ്രീംകോടതി ജഡ്ജി എ.കെ.പട്‌നായിക്ക് എന്നിവരുടെ പേര് ഹിന്ദുമഹാസഭയും സുപ്രീംകോടതി റിട്ടയേര്‍ഡ് ജഡ്ജിമാരായ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് എ.കെ പട്‌നായിക്, ജസ്റ്റിസ് ജി.എസ് സിംഗ്‌വി എന്നിവരെ നിര്‍മോഹി അഖാഡയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS