jeevan news online

വാർത്തകൾ വിശദമായി

റഫാല്‍ ഇടപാടില്‍ മോഡിക്കെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍ഗാന്ധി



റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരചര്‍ച്ച നടത്തിയത് അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു


റഫാല്‍ ഇടപാടില്‍ നരേന്ദ്ര മോഡി നേരിട്ട് ഇടപെട്ട് നടത്തിയ സമാന്തര ചര്‍ച്ചകളിലും എല്ലാം ദുരൂഹതയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണം. പ്രധാനമന്ത്രി അഴിമതി നടത്തിയതിയതിന് വ്യക്തമായ തെളിവുണ്ട്. ക്രിമില്‍ കേസില്‍ അന്വേഷണം നടത്തുന്നതില്‍ എന്താണ് തടസമെന്ന് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.


കര്‍ഷകന്റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി. റഫാല്‍ ഫയലും കാണാതായെന്ന രൂക്ഷ പരിഹാസമാണ് രാഹുല്‍ മോദിക്കെതിരെ ഉന്നയിച്ചത്. റഫാല്‍ വിമാനങ്ങള്‍ വൈകിപ്പിച്ചത് പ്രധാനമന്ത്രിയാണ് . അനില്‍ അംബാനിക്ക് കരാര്‍ ഒപ്പിച്ച് നല്‍കുന്നതിനാണ് പ്രധാനമന്ത്രി പദ്ധതി വൈകിപ്പിച്ചതെന്നും രാഹുല്‍ ഗന്ധി ആരോപിച്ചു

 

 










<

JEEVAN TV NEWS

JEEVAN TV NEWS