jeevan news online

വാർത്തകൾ വിശദമായി

ഭരിക്കാന്‍ ഒരവസരംകൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് നരേന്ദ്രമോഡി



ഭരിക്കാന്‍ ഒരവസരംകൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. തമിഴ്‌നാട്ടിലെ വണ്ടല്ലൂരില്‍ ആദ്യ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുകയായിരുന്നു മോഡി. തമിഴ് വികാരം ഇളക്കിയായിരുന്നു മോഡിയുടെ പ്രസംഗം.

തമിഴ്‌നാട്ടില്‍ കേന്ദ്രം നടപ്പാക്കിയ വികസനപദ്ധതികള്‍ എണ്ണി പറഞ്ഞായിരുന്നു മോഡിയുടെ പ്രസംഗം. ഒപ്പം തമിഴ്‌നാട്ടുകാരുടെ വികാരങ്ങളായ എം.ജിആറിനെയും ജയലളിതയെയും വാനോളം പുകഴ്ത്തി. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിക്കാനും മറന്നില്ല.


ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എം.ജി.ആറിന്റെ പേരിടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് അംഗീകാരം, ശ്രീലങ്കന്‍ സൈന്യം പിടിച്ചു കൊണ്ടുപോയ തമിഴ് മത്സ്യതൊഴിലാളികളെ മോചിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള വിമാനങ്ങളില്‍ തമിഴില്‍ അറിയിപ്പുകള്‍ നല്‍കാനുള്ള നടപടി, അങ്ങനെ പ്രസംഗത്തിലുടനീളം ഉയര്‍ന്നുകേട്ടത്, തമിഴ് വികാരം മാത്രം. എന്‍.ഡി.എ സഖ്യത്തിലേയ്‌ക്കെത്തിയ, പട്ടാളി മക്കള്‍ കക്ഷി, പുതിയ തമിഴകം, പുതിയ നീതി കക്ഷി, എന്‍.ആര്‍.കോണ്‍ഗ്രസ് എന്നിവരും റാലിയില്‍ പങ്കെടുത്തു

 

 










<

JEEVAN TV NEWS

JEEVAN TV NEWS