jeevan news online

വാർത്തകൾ വിശദമായി

പ്രവാസികള്‍ക്കായി പ്രോക്‌സി വോട്ട് ബില്‍ ഇത്തവണയും പാസാക്കാനായില്ല 


പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രോക്‌സി വോട്ട് ബില്‍ ഇത്തവണയും രാജ്യസഭയില്‍ പാസ്സാക്കാനായില്ല .ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യത്തെ മൂന്ന് കോടി പ്രവാസികള്‍ .ഇതോടെ പ്രവാസികള്‍ ഇത്തവണയും വോട്ട് ചെയ്യണമെങ്കില്‍ നാട്ടില്‍വരണം. പ്രവാസികളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ വീണ്ടും പ്രതിഷേധമാര്‍ഗം ആലോചിക്കുകയാണ് പ്രവാസി സംഘടനകള്‍.  

2013 ലാണ്  പ്രവാസികള്‍ക്ക്  വോട്ടവകാശത്തിന്  അവസരമൊരുക്കണമെന്നാവിശ്യപെട്ട്   പ്രവാസികളായ ഡോക്ടര്‍ ഷംസീര്‍ വയലില്‍, നാഗേദ്ര ചിന്ദ്  എന്നിവര്‍  സുപ്രീ കോടതിയെ സമീപിച്ചത് . തുടര്‍ന്ന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി  2018 ആഗസ്റ്റില്‍ ബില്ല് ലോക സഭയില്‍ പാസാക്കുകയായിരുന്നു   . മൂന്ന് പതിന്റണ്ടിലേറെയായി തെരെഞ്ഞെടുപ്പ് വേളയില്‍ പ്രവാസികള്‍ക്ക്  വോട്ടവകാശം ഏര്‍പ്പെടുത്തുമെന്ന്   എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വാഗ്ദാനം ചെയ്ത് വരുന്നു.ലോകസഭ പാസാക്കിയ ബില്  സുപ്രീ കോടതി നിര്‍ദേശം വന്ന സാഹചര്യത്തിലെടുത്ത താല്പര്യത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍  പുറകോട്ട് പോയതാണ് രാജ്യസഭയില്‍ പാസാക്കാതെ പോയതെന്ന് ആക്ഷേപവും നിലനില്‍ക്കുന്നു

സാജിദ് കോറോത്ത് (കെ എം സി സി  മുന്‍ ജില്ലാ കോഴിക്കോട്   ജനറല്‍  സെക്രട്ടറി ) നിയമം പ്രാബല്യത്തിലാകണമെങ്കില്‍ ബില്ല് രാജ്യസഭയില്‍ പാസാക്കേണ്ടതുണ്ട് .ഈ വര്‍ഷം ജനുവരി 31  ന് ആരംഭിച്ച് ഫെബ്രുവരി 13 സമാപിച്ച രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ മാത്രം ഒതുങ്ങി .ജനപ്രതിനിത്യ നിയമം 1950 51 എന്നിവയില്‍ ഭേദഗതിവരുത്തിയാണ് നിയമം ലോകസഭയില്‍ എത്തിയത് ഇക്കാര്യം കേന്ദ്രം  കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു  . 
പ്രവാസികളുടെ വോട്ടവകാശം വീണ്ടും അനിശ്ച്ചതാവസ്ഥയിലായത് പ്രവാസികള്‍  കടുത്ത പ്രതിഷേധത്തിലാണ് 

പ്രോസ്‌കി ബില്ല് ഇത്തവണ രാജ്യസഭയില്‍  പാസാക്കിയാക്കിരുന്നെങ്കില്‍ മൂന്ന് കോടി പ്രവാസികളുടെ പ്രതീക്ഷ ഫലം കാണുമായിരുന്നു.ഇനി അടുത്ത സര്‍ക്കാറെങ്കിലും നടപടിയെടുക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.










<

JEEVAN TV NEWS

JEEVAN TV NEWS