jeevan news online

വാർത്തകൾ വിശദമായി

സൗദി രാജകുമാരന്‍ ഇന്ന് പാകിസ്ഥാനില്‍, നാളെ ദില്ലിയില്‍;


 

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പാകിസ്ഥാനിലെത്തും. രണ്ട് ദിവസമാണ് സല്‍മാന്‍ രാജകുമാരന്‍ പാകിസ്ഥാനില്‍ ഉണ്ടാകുക. പാക് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം നാളെ സല്‍മാന്‍ രാജകുമാരന്‍ ദില്ലിയിലെത്തും. സന്ദര്‍ശനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിലെങ്ങും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച സൗദി, സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനദിവസങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. ഇന്നലെയായിരുന്നു സല്‍മാന്‍ രാജകുമാരന്‍ പാകിസ്ഥാനിലെത്തേണ്ടിയിരുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനദിവസങ്ങള്‍ മൂന്ന് ദിവസത്തില്‍ നിന്ന് രണ്ട് ദിവസമായി കുറച്ചുവെന്ന് പാക് സര്‍ക്കാരിന് അറിയിപ്പ് കിട്ടുകയായിരുന്നു.

പാകിസ്ഥാന് പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കാന്‍ തീരുമാനിച്ച സൗദി കിരീടാവകാശി പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 










<

JEEVAN TV NEWS

JEEVAN TV NEWS