jeevan news online

വാർത്തകൾ വിശദമായി

റഫാല്‍ ഇടപാടില്‍ പുതിയ തെളിവുമായി് രാഹുല്‍ ഗാന്ധി


റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കുരുക്കിലാക്കുന്ന പുതിയ തെളിവ് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഇ-മെയില്‍ സന്ദേശം രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.

'പ്രിയ വിദ്യാര്‍ത്ഥികളെ യുവാക്കളെ, നിങ്ങളുടെ 30,000 കോടി രൂപ പ്രധാനമന്ത്രി തന്റെ സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കിയെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്' വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുമ്പായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS