'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത'.. വി.ടി.ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് ബല്‍റാമിന്റെ അനുസ്മരണ പോസ്റ്റ്. മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബ് കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ കൈപിടിച്ച് ഷുഹൈബ് നടക്കുന്ന ചിത്രം യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട സമയങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇന്ന് ഷുഹൈബ് ഇല്ലാതെയാണ് 'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത' എന്ന കുറിപ്പോടെ ബല്‍റാം ആ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
2018 ഫെബ്രുവരി 12 നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ആയിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 17 പേര് പ്രതികളാണ്.