jeevan news online

വാർത്തകൾ വിശദമായി

സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവര്‍ക്കെതിരെ നടപടി


സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സര്‍ക്കാര്‍. ഇത്തരക്കാരെ സിസിടിവിയിലൂടെ കണ്ടെത്തുമെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.

മുങ്ങുന്നവര്‍ ഏറെയും അതിരാവിലെ ഹാജര്‍ രേഖപ്പെടുത്തുന്നവരാണ്. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് സെക്രട്ടേറിയറ്റ് പ്രവര്‍ത്തി സമയം. ആഴ്ചയില്‍ 3 ദിവസം രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് അഞ്ചര വരെയും. എഴു മണിക്കുര്‍ ജോലി നിര്‍ബന്ധമാണ്. താമസിച്ചു വരുന്നവര്‍ക്ക് പഞ്ചിംഗ് ഗ്രേസ് ടൈമിംഗ് 150 മിനിട്ടായും നിജപ്പെടുത്തിയിരുന്നു.

രാവിലെ 9 മണിക്കു മുമ്പ് പഞ്ച് ചെയ്യുന്നവര്‍ അതിനു ശേഷം മുങ്ങുന്നു എന്നാണ് കണ്ടെത്തിയത്. ഇത്തരക്കാരെ സി സി ടിവിയിലൂടെ കണ്ടെത്തി നടപടി എടുക്കുമെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. നേരത്തെ ശമ്പളത്തെ പഞ്ചിംഗ് റിപ്പോര്‍ട്ടുമായി സര്‍ക്കാര്‍ ബന്ധപ്പെടുത്തിയിരുന്നു.


കഴിഞ്ഞ വര്‍ഷം ജനുവരി ഒന്ന് മുതലാണ് സെക്രട്ടറിയേറ്റില്‍ ജീവനക്കാരുടെ പഞ്ചിങ് നിര്‍ബന്ധമാക്കിയത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സമയനിഷ്ഠ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പഞ്ചിംഗ് ആരംഭിക്കാന്‍ എതിര്‍പ്പുകള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനിച്ചത്.

ബയോ മെട്രിക് കാര്‍ഡ് കാണിച്ചതിനു ശേഷം വിരലുപയോഗിച്ചാണ് പഞ്ച് ചെയ്യേണ്ടത്. പുതിയ സംവിധാനത്തില്‍ മൂന്നു ദിവസം വൈകിയെത്തിയാല്‍ ഒരു ദിവസത്തെ ലീവ് രേഖപ്പെടുത്തും. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് പഞ്ചിംഗ് ബാധികമാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും പഞ്ചിംഗ് നിര്‍ബന്ധമാക്കിയിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS