jeevan news online

വാർത്തകൾ വിശദമായി

ജയരാജനെതിരായ കുറ്റപത്രം; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് വി എസ് 


ഷുക്കൂര്‍ വധക്കേസില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍. നിയമത്തെ അതിന്റെ ശരിയായ വഴിക്ക് പോകാന്‍ വിടുകയാണ് വേണ്ടത്. നിയമം കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങളാണല്ലോ അത്. ആ വഴിക്ക് പോകുകയല്ലേ വേണ്ടതെന്നും വി എസ് ചോദിച്ചു. ബിജെപിയുടെ രാഷ്ട്രീയമായി, സിബിഐ കുറ്റപത്രം കാണേണ്ടതുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരപിക്കുകയായിരുന്നു വി എസ്.










<

JEEVAN TV NEWS

JEEVAN TV NEWS