jeevan news online

വാർത്തകൾ വിശദമായി

യുഡിഎഫ് യോഗം ഇന്ന് 


തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും. വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാകണം സംസ്ഥാനത്തെ പ്രചാരണപരിപാടികള്‍ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജനും, എംഎല്‍എ ടിവി രാജേഷും പ്രതികളായ സാഹചര്യം, മൂന്നാറില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ സബ് കളട്കറെ അധിക്ഷേപിച്ച സംഭവം എന്നീ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. മുന്നണിയില്‍ താഴെത്തട്ടിലുള്ള, പ്രവര്‍ത്തനം തീരെകുറഞ്ഞ കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാനുള്ള തീരുമാനവും ഇന്നുണ്ടാകും.










<

JEEVAN TV NEWS

JEEVAN TV NEWS