jeevan news online

വാർത്തകൾ വിശദമായി

ശബരിമല നട ഇന്ന് തുറക്കും


കുംഭമാസപൂജകള്‍ക്കായി ഇന്ന് വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കും. 3000 പോലീസുകാരുടെ കനത്ത സുരക്ഷയിലാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെയുള്ള പ്രദേശം. 

യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് സുരക്ഷ. യുവതീപ്രവേശവിധി പുനഃപരിശോധിക്കണോ എന്ന കാര്യത്തില്‍ സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ല. വിവിധ കക്ഷികളുടെ നിലപാട് എഴുതിനല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കോടതിയുടെ തീരുമാനങ്ങളാണ് ശബരിമലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശ്രദ്ധാകേന്ദ്രമാവുക. മൂന്ന് എസ്.പി.മാരുടെ ചുമതലയിലാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷ. 

മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെ രാത്രി 10നുശേഷമേ നിലയ്ക്കല്‍നിന്ന് വിടൂവെന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്. സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കല്‍വരെ മാത്രമേ ഉണ്ടാകൂ. അവിടെനിന്ന് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തും. ശബരിമലയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടത്തിലായ കച്ചവടക്കാര്‍ക്ക് ലേലത്തുക ബാക്കി അടയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം നല്‍കിയിട്ടുണ്ട്. ഇതോടെ, ഹോട്ടലുകളും മറ്റും അടച്ചിടേണ്ടിവരുമെന്ന സാഹചര്യം ഒഴിവായി










<

JEEVAN TV NEWS

JEEVAN TV NEWS