jeevan news online

വാർത്തകൾ വിശദമായി

ഡെല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തം;മലയാളി ഉള്‍പ്പടെ 13 പേര്‍ മരിച്ചു


ഡെല്‍ഹി കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മലയാളി ഉള്‍പ്പടെ 13 പേര്‍ മരിച്ചു. 66 പേര്‍ക്ക് പൊള്ളലേറ്റു. ഹോട്ടലില്‍ താമസിച്ചിരുന്ന രണ്ട് മലയാളികളെക്കുറിച്ച് വിവരമില്ല. 

പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. 26 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും കുട്ടിയും ഉള്‍പ്പെടുന്നു. ഇവര്‍ രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് ചാടിയപ്പോഴാണ് മരിച്ചത്. 

തീ പൂര്‍ണ്ണമായും അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു. അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇത് രണ്ടാംനിലവരെ പടര്‍ന്നു. ഗ്രൗണ്ട് ഫ്‌ളോറിലും ബേസ്‌മെന്റിലും എത്തുന്നതിന് മുമ്പ് തീ അണച്ചു.

 40 മുറികളാണ് അഞ്ചുനില ഹോട്ടലിലുള്ളത്. ഹോട്ടലിന്റെ ഇടനാഴികള്‍ തടി പാകിയതിനാല്‍ തീ പെട്ടെന്ന് പടര്‍ന്നു. ഇതോടെ ആളുകള്‍ക്ക് മുറികളില്‍നിന്ന് ഇടനാഴി വഴി രക്ഷപ്പെടാന്‍ സാധിക്കാതെ വന്നു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.










<

JEEVAN TV NEWS

JEEVAN TV NEWS