jeevan news online

വാർത്തകൾ വിശദമായി

സിമന്റ് വില വര്‍ദ്ധന; നിര്‍മ്മാണമേഖലയിലെ സംഘടനകള്‍ സമരത്തിലേയ്ക്ക്


സിമന്റ് വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നിര്‍മ്മാണമേഖലയിലെ സംഘടനകള്‍ സമരത്തിലേയ്ക്ക്. വില നിയന്ത്രണത്തിന് റഗുലേറ്ററി ബോര്‍ഡ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം സിമന്റ് വില നാളെ മുതല്‍ 25 രൂപ കൂടി വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്

സിമന്റ് വില ഒന്നാം തിയതിയാണ് ബാഗൊന്നിന് അന്‍പത് രൂപ വീതം കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ചു കമ്പനി പ്രതിനിധികളെയും വിതരണക്കാരെയും ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടിയണ്ടായില്ല. ഇതിനു പിറകെയാണ് മുപ്പത് രൂപ വരെ വില കൂടുമെന്ന് കാണിച്ച് കമ്പനികള്‍ വിതരണക്കാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചത്.പൊതുമേഖലയിലുളള മലബാര്‍ സിമെന്റ്‌സില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് വിലക്കയറ്റത്തെ നേരിടാനാണ് സര്‍ക്കാര്‍ നീക്കം.

 എന്നാല്‍ കഴിഞ്ഞ തവണ സ്വകാര്യ കമ്പനികള്‍ അന്‍പത് രൂപ വര്‍ധിച്ചപ്പോള്‍ മലബാര്‍ സിമെന്റ്‌സ് ബാഗൊന്നിന് മുപ്പത് രൂപ വീതം കൂട്ടിയിരുന്നു. നിലവിലെ വിലക്കയറ്റം മൂലം  ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിക്കുന്നവര്‍ക്ക് കുറഞ്ഞത് അന്‍പതിനായരം രൂപയുടെ അധിക ചെലവാണ് ഉണ്ടായിരിക്കുന്നത്.










<

JEEVAN TV NEWS

JEEVAN TV NEWS