jeevan news online

വാർത്തകൾ വിശദമായി

അച്ഛനും മകനും ഇപ്പോള്‍ നീയും........ 


ഇളയ മകള്‍ സൗന്ദര്യയുടെ വിവാഹാഘോഷങ്ങളുടെ തിരക്കിലാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കുടുംബവും. ശനിയാഴ്ച രജനിയുടെ പോയ്‌സ് ഗാര്‍ഡനിലെ വീട്ടില്‍ വച്ചാണ് പ്രീ വെഡ്ഡിങ് റിസപ്ഷനും മെഹന്ദി ചടങ്ങുകളും നടന്നത്. ബന്ധുകളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.  

ആഘോഷങ്ങള്‍ക്കിടയിലും തന്റെ ജീവിതത്തിലെ മൂന്ന് പ്രധാനപ്പെട്ട പുരുഷന്‍മാരെ ഓര്‍ക്കുകയാണ് സൗന്ദര്യ. രജനികാന്തിനും  മകനും വിശാഖനുമൊപ്പമുള്ള ചിത്രങ്ങളാണ് സൗന്ദര്യ പങ്കുവച്ചത്. 'എന്റെ ജീവിതത്തിലെ മൂന്നു പ്രധാനപ്പെട്ട പുരുഷന്മാര്‍. എന്റെ പ്രിയപ്പെട്ട അച്ഛന്‍, എന്റെ മകന്‍, ഇപ്പോള്‍ നീയും എന്റെ വിശാഖന്‍', എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ സൗന്ദര്യ പങ്കുവച്ചത്. റിസപ്ഷന്‍ ആഘോഷങ്ങള്‍ക്കിടയില്‍നിന്ന് പകര്‍ത്തിയ ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള സൗന്ദര്യയുടെ ട്വീറ്റ് ഇപ്പോള്‍ വൈറലാകുകയാണ്.










<

JEEVAN TV NEWS

JEEVAN TV NEWS