jeevan news online

വാർത്തകൾ വിശദമായി

പുത്തന്‍ ഫീച്ചറുമായി  ഇന്‍സ്റ്റഗ്രാം


 

അപകടകരമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്കെത്തുന്നത് തടയുന്നതിനായി ഇന്‍സ്റ്റാഗ്രാം. അപകടകരമായ ഉള്ളടക്കങ്ങള്‍ മറയ്ക്കുന്ന സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. 2018 -ല്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും തടയുന്നതിനായി ഒരു പ്രോംറ്റ് ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.പുതിയ ഫീച്ചര്‍ ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഉപയോക്താക്കളിലേക്കെത്തിക്കഴിഞ്ഞു. 

ബ്രിട്ടനില്‍ 2017-ല്‍ മോളി റസ്സല്‍ എന്ന 14 കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ഇന്‍സ്റ്റാഗ്രാം ആണെന്ന് അച്ഛന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിനും മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കും ബ്രിട്ടീഷ് അധികൃതര്‍ താക്കീത് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനവുമായി ഇന്‍സ്റ്റാഗ്രാം എത്തിയിരിക്കുന്നത്.










<

JEEVAN TV NEWS

JEEVAN TV NEWS