jeevan news online

വാർത്തകൾ വിശദമായി

ശബരിമല യുവതീ പ്രവേശനം; ദേവസ്വം ബോര്‍ഡ് സാവകാശം തേടിയേക്കില്ല


 

ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടിയേക്കില്ല. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്നായിരുന്നു കോടതി നിര്‍ദേശം. 

തുറന്ന കോടതിയില്‍ യുവതീ പ്രവേശനത്തിനായി ശക്തമായി വാദിച്ച ബോര്‍ഡ് ഇനി സാവകാശഹര്‍ജി ആവശ്യപ്പെട്ടാല്‍ തിരിച്ചടിയാകും ഫലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സാവകാശ ഹര്‍ജി നല്‍കേണ്ടെന്ന  ബോര്‍ഡ് തീരുമാനം. അതേസമയം ശുദ്ധിക്രിയ വിവാദത്തില്‍ തന്ത്രി നല്‍കിയ വിശദീകരണം ഉടന്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും. ആഭ്യന്തര തര്‍ക്കങ്ങള്‍ തീര്‍ന്നെങ്കിലും കുംഭമാസ പൂജയ്ക്കിടെ സംഘര്‍ഷം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ദേവസ്വം ബോര്‍ഡ്. 

'നവോത്ഥാനകേരളം ശബരിമലയിലേക്ക്' പോലുള്ള സംഘടനകള്‍ വഴി യുവതികളെ വീണ്ടും ശബരിമലയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞതോടെ ബോര്‍ഡിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ശബരിമല കര്‍മസമിതിയുടെ തീരുമാനം.
അതേസമയം  ഈ മാസപൂജയ്ക്കും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തുന്നത്. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവടങ്ങളില്‍ മൂന്ന് എസ് പി മാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്.










<

JEEVAN TV NEWS

JEEVAN TV NEWS