jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തിന് പ്രത്യേക പദവി; ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരം ആരംഭിച്ചു


സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരം ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ആന്ധ്ര ഭവനിലാണ് മുഖ്യമന്ത്രിയുടെ സത്യാഗ്രഹം. 2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ട്. ആന്ധ്രയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം തന്നെനായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS