jeevan news online

വാർത്തകൾ വിശദമായി

റഫാല്‍ ഇടപാട്, സിഎജി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു


 

റഫാല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. അഴിമതി വിരുദ്ധച്ചട്ടങ്ങള്‍ കേന്ദ്രം ഒഴിവാക്കി. അതേസമയം വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ധമായേക്കും.റിപ്പോര്‍ട്ട് ലഭിച്ചാല്‍ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറും.റിപ്പോര്‍ട്ട് ബുധനാഴ്ചയോടെ പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് സൂചനയുണ്ട്. 

റാഫേല്‍ മാത്രമല്ല, മറ്റ് പ്രതിരോധ ഇടപാടുകളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ടെന്നാണ് കരുതുന്നത്. പാര്‍ലമെന്റില്‍ വച്ചതിനു ശേഷം സൂക്ഷ്മ പരിശോധനയ്ക്കായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു നല്‍കും.ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലെ വിലയിലുള്‍പ്പെടെ നടപടികളില്‍ എന്തെങ്കിലും ക്രമക്കേട് പരാമര്‍ശം സി.എ.ജി റിപ്പോര്‍ട്ടിലുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും.

 ഇതു ചൂണ്ടിക്കാട്ടി റാഫേല്‍ അഴിമതി ആരോപണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ശക്തമാക്കും. അതേസമയം കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ചിറ്റാണ് റിപ്പോര്‍ട്ടെങ്കില്‍, കാവല്‍ക്കാരന്‍ കള്ളനെന്ന് ആവര്‍ത്തിച്ച് മോദിക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മിനുക്കിക്കൊണ്ടുവന്ന പ്രചാരണ ആയുധത്തിന് മുനയൊടിയും. ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമാവുകയും ചെയ്യും. നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ സമര്‍പ്പിക്കപ്പെടുന്ന സിഎജി റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാണ്.

റഫാല്‍ യുദ്ധവിമാനങ്ങളടക്കമുള്ള പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പെര്‍ഫോമന്‍സ് ഓഡിറ്റാണ് സിഎജി നടത്തിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഡിറ്റിന് ശേഷം കണ്ടെത്തലുകള്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഓഡിറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമാണ് സിഎജി നടത്തിയിരിക്കുന്നത്. ഭാവിയില്‍ തങ്ങളുടെ വാദം കേട്ടില്ലെന്ന് പ്രതിരോധമന്ത്രാലയമോ ബന്ധപ്പെട്ടവരോ ആരോപണമുന്ന യിക്കാതിരിക്കാനാണിത്.










<

JEEVAN TV NEWS

JEEVAN TV NEWS