jeevan news online

വാർത്തകൾ വിശദമായി

'ആയുധം താഴെ വച്ചാല്‍ സിപിഎമ്മുമായി കേരളത്തിലും സഹകരിക്കാം': മുല്ലപ്പള്ളി രാമചന്ദ്രന്‍


 

സിപിഎം ആയുധം താഴെ വച്ചാല്‍  കേരളത്തിലും സഹകരിക്കാന്‍ തയ്യാറാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  ബിജെപിക്കെതിരെ ഒരു വിമര്‍ശനവും പിണറായി വിജയന്‍ നടത്താത്തത് ഭയമുള്ളത് കൊണ്ടാണെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു.  അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായായാല്‍ കേരളത്തിലും സഹകരിക്കാന്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. അതിനായി ആക്രമണം ഉപേക്ഷിക്കണമെന്ന ഒരു ഉപാധിയാണ് മുന്നോട്ട് വക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS