jeevan news online

വാർത്തകൾ വിശദമായി

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തയച്ചു



ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കണമെന്ന് വിഎസ് അച്യുതാന്ദന്‍.
ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നിലനില്‍പ്പ് തന്നെ നിയമവിരുദ്ധവും വഞ്ചനാപരവുമാണ് എന്നും ഹാരിസണ്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കണമെന്നും ആണ് വിഎസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.


 കോടതികളില്‍ ഒത്തുകളിച്ച് ഹാരിസണ്‍ പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വെച്ച ഭൂമി സുരക്ഷിതമാക്കിക്കൊടുത്തു. നെല്ലിയാമ്പതിയില്‍ നാലായിരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചപ്പോള്‍ നിയമ തടസ്സങ്ങളുണ്ടായില്ലെന്ന കാര്യവും നിയമനിര്‍മ്മാണം നടത്തി ഭൂമി ഏറ്റെടുക്കാവുന്നതാണെന്ന നിയമോപദേശത്തിന്റെ കാര്യവും എല്‍ഡിഎഫ് നിലപാടും വിഎസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS