jeevan news online

വാർത്തകൾ വിശദമായി

കോണ്‍ഗ്രസുമായി ഇപ്പോള്‍ സഖ്യമില്ല ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന് ഏതു പാര്‍ട്ടിയുമായും സഹകരിക്കുമെന്ന് കോടിയേരി



ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയെ തള്ളാതെ കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുമായി ഇപ്പോള്‍ സഖ്യമില്ല. ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന് ഏതു പാര്‍ട്ടിയുമായും സഹകരിക്കുമെന്നും കോടിയേരി ഡെല്‍ഹിയില്‍ പറഞ്ഞു. സി.പി.എം വിരോധം കൊണ്ടാണ് മുല്ലപ്പളി സി.പി.എമ്മിന്റെ മേല്‍ ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്നും കോടിയേരി പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS