jeevan news online

വാർത്തകൾ വിശദമായി

നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ കരസ്ഥമാക്കിയ സി വി എന്‍ കളരിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമാന തിളക്കം



ആയോധനകലയില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍  കരസ്ഥമാക്കിയ  കോഴിക്കോട് വെസ്റ്റ് ഹില്‍ കനകാലയ  സി വി എന്‍ കളരിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമാന തിളക്കം. ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ പഠിക്കുന്ന വിദ്യര്‍ത്ഥികളാണ് ബാംഗ്ലൂരില്‍ ഇക്കഴിഞ്ഞ ദിവസം നടത്തിയ  ദേശീയ ചാമ്പ്യന്‍ഷിപ്പില്‍   മെഡലുകള്‍  സ്വന്തമാക്കിയത്

ചവിട്ടി പൊങ്ങല്‍ ,കൈപ്പോര് ,മെയ് പയറ്റ്  എന്നീ ഇനങ്ങളിലാണ് കേരളം മറ്റു 17 സംസഥാനങ്ങളോടെ ഏറ്റുമുട്ടി കളരി പയറ്റ്  ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍  സ്വന്തമാക്കിയത് .ചവിട്ടി പൊങ്ങലില്‍ ലക്ഷിമി നന്ദ ഗോള്‍ഡ് മെഡലും കൈപോരില്‍ സില്‍വര്‍ മെഡലും ലഭിച്ചു .അത്തോളി ഹയര്‍സെക്കണ്ടറി  സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യര്‍ത്ഥിയാണ് .അങ്കിത അഖിലേഷ് കൈപോരില്‍ ഗോള്‍ഡ് മെഡലും നന്ദനക്ക്

ചവിട്ടി പൊങ്ങലില്‍ സില്‍വര്‍ മെഡലും ഋഷികേശ് മെയ് പയറ്റില്‍  വെങ്കല മെഡലും നേടി .അങ്കിത ദേവഗിരി ഡിഗ്രി വിദ്യാര്‍ത്ഥിയും നന്ദന  അത്തോളി ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ വിദ്യാര്ഥിയുമാണ് .ബാംഗ്ലൂരിലെ കോറമണ്ഡലം സ്റ്റേഡിയത്തില്‍ മൂന്ന് ദിവസങ്ങളിലായാണ് ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് നടന്നത്

1948 ല്‍ കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഗോവിന്ദന്‍ ഗുരുക്കളാണ് കനകാലയ സി വി എന്‍ കളരിയുടെ സ്ഥാപകന്‍,ഗുരുക്കളുടെ മരണ ശേഷം മക്കളായ പ്രവീണ്‍  ഗുരുക്കള്‍ ,രാജേഷ് ഗുരുക്കള്‍ എന്നിവരാണ് കളരി അഭ്യസിപ്പിക്കുന്നത് .അന്‍പതിലേറെ കുട്ടികള്‍ ഇവിടെ പരിശീലനം നടത്തി വരുന്നു .കുട്ടികള്‍ ഇത്രയേറെ ദേശീയ നേട്ടം സ്വന്തമാക്കുന്നത് ഈദാത്യമായാണ്

കൂട്ടികളില്‍ ആത്മവിശ്വാസത്തിന് കരുത്ത് പകര്‍ന്നും ദേശീയ നേട്ടം കേരളത്തിന് സ്വന്തമാക്കിയും കളരി മുറയിലൂടെ ലഭിച്ചത് നാടിന് അഭിമാന നേട്ടം

 

 










<

JEEVAN TV NEWS

JEEVAN TV NEWS