jeevan news online

വാർത്തകൾ വിശദമായി

മോഡിയും നവീന്‍ പട്‌നായിക്കും ജനങ്ങളുടെ ഭൂമി പിടിച്ചെടുത്ത് സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണെന്ന് രാഹുല്‍ഗാന്ധി



പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ജനങ്ങളുടെ ഭൂമി പിടിച്ചെടുത്ത് തങ്ങളുടെ വ്യവസായി സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഒഡീഷയിലെ കലഹാന്ദി ഭവനാപട്ടണത്തില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.


നവീന്‍ പട്‌നായിക്കിനെ പ്രധാനമന്ത്രിയാണ് റിമോര്‍ട്ട്കണ്‍ട്രോള്‍ ചെയ്യുന്നതെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. മോഡി നിങ്ങള്‍ക്ക് റഫാല്‍ നല്‍കിയെന്നും കോണ്‍ഗ്രസ് നിങ്ങള്‍ക്ക് മിനിമംവേതനം ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കാന്‍ മിനിമം വേതനം ഉറപ്പാക്കാനുള്ള തീരുമാനത്തില്‍നിന്നും ലോകത്തിലെ ഒരു ശക്തിക്കും തങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ഇത് 15 ലക്ഷം നല്‍കുമെന്ന് പറഞ്ഞതുപോലയോ രണ്ട് കോടി തൊഴില്‍നല്‍കുമെന്ന് വാഗ്ദാനം ചെയ്തതുപോലയോ അല്ലെന്നും രാഹുല്‍ പറഞ്ഞു.  

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. ഈ കാവല്‍ക്കാരനാണ് പട്‌നായിക്കിനെ നിയന്ത്രിക്കുന്നത്. കാവല്‍ക്കാരന്‍ എന്തുപറയുന്നോ അത് പട്‌നായിക് ചെയ്യുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS