jeevan news online

വാർത്തകൾ വിശദമായി

അഡ്വ. പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യനോട്ടീസ് 


 

സിബിഐ കേസ് വാദം നടക്കുന്നതിനിടെ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവുവിന്റെ നിയമനം സംബന്ധിച്ച് വിവാദട്വീറ്റ് ചെയ്ത പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. കേന്ദ്രസര്‍ക്കാരിന്റെയും എജിയുടെയും ഹര്‍ജിയിലാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷണിന് നോട്ടീസയച്ചത്.

''സാധാരണ അഭിഭാഷകര്‍ക്ക് കോടതിയലക്ഷ്യനോട്ടീസ് നല്‍കുന്നത് ബ്രഹ്മാസ്ത്രമാണ്. അത്ര ഗുരുതരമായ കേസുകളില്‍ മാത്രമേ കോടതിയലക്ഷ്യ നോട്ടീസ് നല്‍കാറുള്ളൂ'' നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു. 

സുപ്രീംകോടതിയിലുണ്ടായിരുന്ന പ്രശാന്ത് ഭൂഷണ്‍ മറുപടി ഫയല്‍ ചെയ്യാന്‍ മൂന്നാഴ്ച സമയം ചോദിച്ചു. മാര്‍ച്ച് ഏഴിന് കേസ് സുപ്രീംകോടതി ഇനി പരിഗണിക്കും.










<

JEEVAN TV NEWS

JEEVAN TV NEWS