jeevan news online

വാർത്തകൾ വിശദമായി

എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് 


എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡെല്‍ഹിയില്‍ ചേരും. വൈകിട്ട് 4.30 നാണ് യോഗം. വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഐഐസസി ജനറല്‍ സെക്രട്ടറിമാര്‍ ചുമതലയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയസ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിക്കും. അതേസമയം എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ  പ്രിയങ്ക ഗാന്ധി ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തെത്തി സ്ഥാനം ഏറ്റെടുത്തു. പ്രിയങ്കയെ ഹര്‍ഷാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞമാസമാണ് പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിയമിച്ചത്.










<

JEEVAN TV NEWS

JEEVAN TV NEWS