jeevan news online

വാർത്തകൾ വിശദമായി

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും



ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30ന് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വരും

പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിധിക്കെതിരെ 54 പുന:പരിശോധന ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ഇതിന് പുറമെ ദേവസ്വംബോര്‍ഡ് നല്‍കിയ സാവകാശഹര്‍ജിയും കോടതി പരിഗണിച്ചേക്കും. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സെപ്റ്റംബര്‍ 28ലെ വിധിക്കെതിരായ പുനപരിശോധ ഹര്‍ജികള്‍ 22ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചത്. ഹര്‍ജിയിലെ നടപടികള്‍ റെക്കോര്‍ഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഈ ഹര്‍ജി പരാമര്‍ശിച്ചപ്പോഴാണ് 22ന് പരിഗണന ഉണ്ടാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചത്. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയിലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അമ്പതിലധികം പുനപരിശോധന ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്റെ സാവകാശഹര്‍ജി, ഹൈക്കോടതി ഇടപെടലിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്ഫര്‍ ഹര്‍ജി, കോടതിയലക്ഷ്യഹര്‍ജി, വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ എന്നിവയാണ് കേസില്‍ കോടതിയുടെ പരിഗണയില്‍ ഉള്ളത്

 

 










<

JEEVAN TV NEWS

JEEVAN TV NEWS