jeevan news online

വാർത്തകൾ വിശദമായി

ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തി



ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി  അബുദാബിയിലെത്തി. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെത്തുന്നത്. ഇന്ന് മാനവസാഹോദര്യ സംഗമത്തെ അഭിസംബോധ ചെയ്യുന്ന മാര്‍പാപ്പ ചൊവ്വാഴ്ച അബുദാബിയില്‍ കുര്‍ബാനയര്‍പ്പിക്കും..

 പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ മാര്‍പാപ്പക്ക് സ്വീകരണം നല്‍കും.. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പയുടെ അബുദാബി സന്ദര്‍ശനം. ചൊവ്വാഴ്ചയാണ് വിശ്വാസികള്‍ കാത്തിരിക്കുന്ന വിശുദ്ധ കുര്‍ബാന. കുര്‍ബാനക്ക് മുമ്പായി മാര്‍പാപ്പ അബൂദബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സന്ദര്‍ശിക്കും.

മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള 1,35,000ത്തോളം പേര്‍ പങ്കെടുക്കും. വ്യത്യസ്ത മതനേതാക്കള്‍ പങ്കടുക്കുന്ന സമ്മേളനത്തില്‍ മാര്‍പാപ്പ ആശയങ്ങള്‍ പങ്കുവെക്കും. മുസ്!ലിം എല്‍ഡേഴ്‌സ് കൗണ്‍സില്‍ അംഗങ്ങളുമായി പാപ്പ ചര്‍ച്ച നടത്തും. അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബുമായി കൂടിക്കാഴ്ച നടത്തും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS