jeevan news online

വാർത്തകൾ വിശദമായി

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന  റിപ്പോര്‍ട്ട് റിവ്യൂ പെറ്റീഷനെ അട്ടിമറിക്കാനാനുള്ള ശ്രമമെന്ന് കെ സുരേന്ദ്രന്‍


 

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് റിവ്യൂ പെറ്റീഷനെ അട്ടിമറിക്കാനാനുള്ള ആസൂത്രിത ശ്രമമാണെന്നു കെ സുരേന്ദ്രന്‍. ഒരു വിധത്തിലും ശബരിമലയ്ക്ക് നീതി ലഭിക്കരുതെന്ന മുഖ്യമന്ത്രിയുടെ തീരുമാനമാണ് ഇതിന് പിന്നില്‍. ലജ്ജയുണ്ടെങ്കില്‍ പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണം.

കോടതിയെ തെറ്റിദ്ധരിപ്പിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ കോടതിയലക്ഷ്യത്തിന് കേസടുക്കണമെന്നും പിണറായിയെ പോലെ നാണം കെട്ട മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS