jeevan news online

വാർത്തകൾ വിശദമായി

മുനമ്പം മനുഷ്യക്കടത്ത്; അറസ്റ്റിലായ പ്രഭുവിനെ ആലുവയില്‍ എത്തിച്ചു


മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ പ്രഭുവിനെ ആലുവയിലേക്ക് എത്തിച്ചു. പ്രത്യേക അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബില്‍ പ്രഭുവിനെ ചോദ്യം ചെയ്ത് വരികയാണ്. പ്രഭുവിന്റെ ഭാര്യയും കുട്ടിയും മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ച സംഘത്തില്‍ ഉണ്ടാണ് പൊലീസിന് കിട്ടിയ സൂചന. രാവിലെ മുനമ്പം സി.ഐയുടെ നേതൃത്യത്തിലുള്ള സംഘം ഇയാളെ വിമാന മാര്‍ഗം കൊച്ചിയില്‍ എത്തിക്കുയായിരുന്നു. അലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായരിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്










<

JEEVAN TV NEWS

JEEVAN TV NEWS