jeevan news online

വാർത്തകൾ വിശദമായി

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് കന്യാസ്ത്രീകള്‍


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് കുറവിലങ്ങാട്ടെ നാലു കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ജീവനു ഭീഷണിയുണ്ടെന്നും, സ്ഥലംമാറ്റം സമ്മര്‍ദത്തിലാക്കാനെന്നും കന്യാസ്ത്രീകള്‍ കത്തില്‍ പറയുന്നു. സ്ഥലംമാറ്റം തടയാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവിശ്യപ്പെട്ടാണ് കത്ത്  നല്‍കിയത്.

ജീവനു ഭീഷണിയുണ്ടെന്നും, സ്ഥലംമാറ്റം സമ്മര്‍ദത്തിലാക്കാനെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ പറയുന്നു. സ്ഥലംമാറ്റം തടയാന്‍ മുഖ്യമന്ത്രി. ഇടപെടണം. ബലാല്‍ സംഗ കേസിലെ സാക്ഷികളെ ദ്രോഹിക്കാനോ സമ്മര്‍ദ്ദത്ചതിലാക്കനോ പാടില്ലന്ന സുപ്രീൂം കോടതി വിധി നിലനില്‍ക്കുന്ന കാര്യവും കന്യാസ്ത്രീമാര്‍ ഓര്‍മിപ്പിക്കുന്നു.. വിചാരണ തുടങ്ങാനിരിക്കെ സ്ഥലംമാറ്റം  കേസ് അട്ടിമറിക്കാനാണന്നും കന്യാസ്ത്രീകള്‍ കത്തില്‍ ആരോപിക്കുന്നു.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കൊച്ചിയില്‍ സത്യഗ്രഹ സമരം നടത്തിയ സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫൈന്‍, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ ആന്‍സിറ്റ എന്നിവരോടാണ് കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടത ്കഴിഞ്ഞ വര്‍ഷത്തെ സ്ഥലംമാറ്റ ഉത്തരവില്‍ നിര്‍ദേശിച്ച സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ആവശ്യം. മൂന്നു കന്യാസ്ത്രീകളെ കേരളത്തിന് പുറത്തേക്കും ഒരാളെ കണ്ണൂരിലേക്കുമാണ് സ്ഥലം മാറ്റിയത്.  സഭാ നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് സ്ഥലംമാറ്റം. 

സമര നേതാവ് സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. മിഷനറീസ് ഓഫ് ജീസസ് സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെജീനയുടേതാണ്  നിര്‍ദേശം.  സ്ഥലംമാറ്റം അംഗീകരിക്കാതെ കുറവിലങ്ങാട് തുടരുന്ന കന്യാസ്ത്രീകളുടെ നടപടി സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും കന്യാസ്ത്രീകള്‍ക്ക്്്്  സുപ്പീരിയര്‍ ജനറല്‍ നല്കിയ കത്തില്‍ പറയുന്നു. 

ബിഷപ്പിനെതിരെ സമരം ചെയ്ത നടപടി സഭയ്ക്കും സന്യാസസമൂഹത്തിനും നാണക്കേടുണ്ടാക്കിയതായും വിമര്‍ശനമുണ്ട ബിഷപ്പിനെതിരായ കേസില്‍ മിഷനറീസ് ഓഫ് ജീസസ് നേതൃത്വം ഒരുതരത്തിലും ഇടപെടില്ലെന്നും, സമരം ചെയ്ത കന്യാസ്ത്രീമാര്‍ക്ക് കേസില്‍ തുടര്‍ന്നും സഹകരിക്കുന്നതിന് തടസമില്ലെന്നും സഭാ നേതൃത്വത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇവര്‍ക്കൊപ്പം സമരം ചെയ്ത മറ്റൊരു കന്യാസ്ത്രീയായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ എഫ്‌സിസി സന്യാസസമൂഹം താക്കീത് ചെയ്യുകയും സുപ്പീരിയര്‍ ജനറലിന് മുന്പില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS