jeevan news online

വാർത്തകൾ വിശദമായി

മുനമ്പം മനുഷ്യക്കടത്ത് ;രണ്ടുപേര്‍ കസ്റ്റഡിയില്‍


 

മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഡെല്‍ഹിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദീപക്, പ്രഭു എന്നിവരാണ് പിടിയിലായത്. ഇരുവരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും. യാത്രയ്ക്കായി ഒരാള്‍ക്ക് ഒന്നരലക്ഷം രൂപ വീതം നല്‍കിയെന്ന് ദീപക് മൊഴി നല്‍കി. ഇരുന്നൂറോളം പേരാണ് ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചത്.


മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ബോട്ടുടമ അനില്‍കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നല്‍കാന്‍ കൂട്ടുനിന്നത് അനില്‍കുമാര്‍ ആണെന്ന് പൊലീസ് കണ്ടെത്തി. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികള്‍ ആണെന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍, ബോട്ടിനുള്ള പണം നല്‍കിയത് മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തമിഴ്‌നാട് സ്വദേശികളായ ശ്രീകാന്തനും സെല്‍വനുമാണ്. തനിക്കു മാസം ഒരു തുക കമ്മീഷന്‍ ലഭിക്കും എന്ന് പറഞ്ഞാണ് ബോട്ട് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതെന്ന്  അനില്‍കുമാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.  ഇവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം ഊര്‍ജിതമാക്കി. 


ദയാമാതാ എന്ന ബോട്ട് വാങ്ങുന്നതിന് ഇടനിലക്കാരായി നിന്ന് നാലുപേരെ കൂടി പൊലീസ്  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 2 ലക്ഷം രൂപ ബോട്ട് വാങ്ങാന്‍ സഹായിച്ചതിന് കമ്മീഷനായി ലഭിച്ചെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.ബോട്ടിനായി ഇന്ധനം നല്‍കിയ മുനമ്പത്തെ   പെട്രോള്‍ പമ്പ് ഉടമയെയും  പൊലീസ് ചോദ്യം ചെയ്തു. ഇത്രയും ഇന്ധനം ഒരുമിച്ചു ബോട്ടിനു നല്‍കിയ വിവരം പൊലീസിനെ ഇയാള്‍ പൊലീസിനെ അറിയിച്ചിരുന്നില്ല. 

 

 










<

JEEVAN TV NEWS

JEEVAN TV NEWS