jeevan news online

വാർത്തകൾ വിശദമായി

ശബരിമല നട നാളെ അടയ്ക്കും


ശബരിമല നട നാളെ അടയ്ക്കും. ഇന്ന് രാത്രി തിരുനട അടച്ചശേഷം മാളികപ്പുറത്ത് നടയില്‍ ഗുരുതി നടക്കും. നടയടപ്പ് ദിവസം രാവിലെ രാജപ്രതിനിധിയ്ക്ക് മാത്രമേ പ്രത്യേക ദര്‍ശനം ഉണ്ടാവുകയുള്ളൂ. അഭിഷേകവും ഗണപതിഹോമവും ഉണ്ടാകും. തുടര്‍ന്ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ ശിരോവസ്ത്രം അണിയിച്ച് കയ്യില്‍ അമ്പും വില്ലും നല്‍കി രാജപ്രതിനിധിയുമായി കൂടിക്കാഴ്ച്ച ഒരുക്കും. 

സന്നിധാനത്തെ ചടങ്ങുകള്‍ക്കുശേഷം രാജപ്രതിനിധി പമ്പയില്‍ എത്തി തിരുവാഭരണത്തോടൊപ്പം യാത്രതുടരും. തിരുവാഭരണ മടക്കയാത്ര 22ന് വൈകിട്ട് അഞ്ചിന് ആറന്മുള കൊട്ടാരത്തില്‍ എത്തും. 23ന് പുലര്‍ച്ചെ ആറ•ളയില്‍ നിന്നും പുറപ്പെട്ട് എട്ടോടെ പന്തളം കൊട്ടാരത്തില്‍ എത്തും. തിരുവാഭരണം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത അറയില്‍ സൂക്ഷിക്കും. രാജപ്രതിനിധി ക്ഷേത്രത്തിനു ചുറ്റും വലംവച്ച് ഉടവാളും അറയില്‍ എത്തിച്ചു മടങ്ങുന്നതോടെ മകരവിളക്ക് ഉത്സവത്തിന് സമാപനമാകും.










<

JEEVAN TV NEWS

JEEVAN TV NEWS