jeevan news online

വാർത്തകൾ വിശദമായി

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ചു


 

ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് രണ്ടുയുവതികള്‍ നിലയ്ക്കല്‍ വരെയെത്തി. കഴിഞ്ഞ ദിവസം ശബരിമലയിലെത്തി ദര്‍ശനം നടത്താനാവാതെ മടങ്ങിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മയും ഷാനിലയുമാണ് ശബരിമലയില്‍ പ്രവേശിക്കുന്നതിന് വീണ്ടുമെത്തിയത്. യുവതികളെ മടക്കി അയച്ചതായി പോലീസ് വ്യക്തമാക്കി.

പുലര്‍ച്ചയോടെയാണ് രേഷ്മയും ഷാനിലയും മലയകയറാന്‍ നിലയ്ക്കല്‍ വരെ എത്തിയത്. ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇവരെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റുകയും അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീട് ഇവരെ പോലീസ് വാഹനത്തില്‍ എരുമേലിയിലേയ്ക്ക് കൊണ്ടുപോയി. 

ഇവരെ മടക്കിയയച്ചതായി പോലീസ് വ്യക്തമാക്കി. യുവതികള്‍ ദര്‍ശനത്തിനെത്തുന്നതായി അറിഞ്ഞ് പമ്പയിലും പരിസരങ്ങളിലും പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും ഈ യുവതികള്‍ മല ചവിട്ടാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ പോലീസ് ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു










<

JEEVAN TV NEWS

JEEVAN TV NEWS