jeevan news online

വാർത്തകൾ വിശദമായി

ബിന്ദുവിനും കനക ദുര്‍ഗയ്ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി


ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി വിധി. ഇരുവരുടേയും സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

ഹര്‍ജി പരിഗണിച്ച് ആദ്യം തന്നെ സുരക്ഷ എന്നത് മൗലികാവകാശമാണെന്ന് സുപീംകോടതി നിരീക്ഷിച്ചിരുന്നു. കേസ് 22 ന് മറ്റ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന സമയത്ത് വീണ്ടും പരിഗണിക്കും.

ജീവന് ഭീഷണി ഉണ്ടെന്ന ഹര്‍ജ്ജിയിലെ ആക്ഷേപത്തിലാണ് സുപ്രീംകോടതി വിശദമായ വാദം കേട്ട് വിധി പുറപ്പെടുവിച്ചത്. ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സുരക്ഷ നല്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നും ശുദ്ധിക്രിയ നടത്തിയ തന്ത്രിയ്ക്ക് എതിരെ നടപടി എടുക്കണമെന്നും ഹര്‍ജ്ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.അതേസമയം, ദര്‍ശനത്തിന് താല്‍പ്പര്യം അറിയിച്ച 51 യുവതികള്‍ക്ക് സംരക്ഷണം നല്‍കിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറയിച്ചിട്ടുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS