jeevan news online

വാർത്തകൾ വിശദമായി

1611 കോടിയുടെ വികസന പദ്ധതികള്‍ക്ക് കിഫ്ബി  അംഗീകാരം നല്‍കിയതായി ധനമന്ത്രി


1611 കോടി രൂപയുടെ പുതിയ ഒമ്പത് വികസന പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്. 9000 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ വിളിച്ച് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, എല്‍.പിയു.പി സ്‌കൂളുകള്‍ക്കുള്ള ഹൈടെക് ലാബ്, ആലപ്പുഴ മൊബിലിറ്റി ഹബ്, കെ.എസ്.ആര്‍.ടി.സി ബസസ് ടെര്മിനല്‍ കോംപ്ലെക്‌സ്, പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ തുടങ്ങിയവയാണ് കിഫ്ബി അംഗീകാരം നല്‍കിയ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. കൂടാതെ പാലക്കാട്, കാസര്‍ഗോഡ്, കൊല്ലം എന്നീ മൂന്ന് ജില്ലകളില്‍ സാസ്‌കാരിക നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് കിഫ്ബി ഫണ്ട് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.. . ആകെ 41 325 കോടിയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറ#്ഞു..  


സംസ്ഥാനത്ത് വലിയ തോതില്‍ നികുതി ചോര്‍ച്ച ഉണ്ടാകുന്നുണ്ട്.. ജൂണ്‍ മാസത്തോടെ വാര്‍ഷിക റിട്ടേണ്‍ സസംവിധാനം നിലവില്‍ വരുമ്പോള്‍ ഇത് മറി കടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറ#്ഞു. പ്രവാസി ചിട്ടിയുടെ തുടക്കം സാവകാശത്തിലാണെങ്കിലും ഈ മാസം അവസാനം ലക്ഷ്യത്തിലെത്തുമെനന്ും മന്ത്രി കൂട്ടിച്ചേര്‍ത്തു.










<

JEEVAN TV NEWS

JEEVAN TV NEWS