jeevan news online

വാർത്തകൾ വിശദമായി

ഡര്‍ബാര്‍ ഹാളില്‍ ചിത്രശില്‍പ്പപ്രദര്‍ശനം; ചണനൂലില്‍ പ്രതിഷ്ഠാപനങ്ങള്‍



കൊച്ചി മുസരിസ് ബിനാലെയുടെ ഭാഗമായി എറണാകുളം ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചണനൂലിലുള്ള പ്രതിഷ്ടാപനങ്ങള്‍  കൗതുകമാകുന്നു. മൃണാലിനി മുഖര്‍ജി-യുടെ പ്രതിഷ്ടാപനങ്ങള്‍ക്കൊപ്പം, കെപി കൃഷണകുമാര്‍, ചിത്തൊപ്രശാദ് ഭട്ടാചാര്യ തുടങ്ങിയവരുടെ ശ്രദ്ധേയങ്ങളായ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ബറോഡയിലെ എംഎസ്‌യു വില്‍ ചിത്രകലാ പഠന കാലത്ത് നടന്ന വാര്‍ഷിക പ്രദര്‍ശനത്തിനിടയിലാണ് കാലാ നിര്‍മ്മിതിയില്‍ ചണനൂലിനുള്ള സ്ഥാനം മൃണാളിനി മുഖര്‍ജി കണ്ടെത്തുന്നത്. 1970 കളുടെ അവസാനത്തില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി യുകെയില്‍ ചിലവിട്ട സമയത്തും ചായമിട്ട ചണനൂലുകള്‍ കൊണ്ടുള്ള പരീക്ഷണം മൃണാലിനി തുടര്‍ന്നു.

 കൂട്ടാളികളില്‍ പലരും രൂപപരമായ ചിത്രങ്ങളില്‍ ശ്രദ്ധയൂന്നിയപ്പോള്‍ മൃണാളിനി പ്രകൃതി ദത്തമായ നാരുകള്‍ കൊണ്ടുള്ള കലാപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു. ജീവിതത്തിന്റെ ഏറിയ പങ്കും ചിലവിട്ട ഡല്‍ഹിയിലെ ഉരുകുന്ന ചൂടില്‍ മെഴുകു ശില്‍പങ്ങള്‍ക്ക് അവയുടെ രൂപത്തെ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലൂടെ ചെമ്പ് ശില്‍പങ്ങളും മൃണാളിനി രൂപപ്പെടുത്തി.

1958-ല്‍ കുറ്റിപ്പുറത്ത് ജനിച്ച കെപി കൃഷണികുമാര്‍, 1980 കളില്‍ ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്‌സ് ആന്റ് സ്‌കള്‍പ്‌ചേഴ്‌സ് അസ്സോസ്സിയേഷന്റെ സജ്ജീവ പ്രവര്‍ത്തകനായിരുന്നു. സ്വന്തമായി പഠിച്ച കലാകാരന്‍, കവി, കഥാകാരന്‍, അതുപോലെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ അംഗവുമായിരുന്നു 1915-78 കാലഘട്ടത്തില്‍ ജീവിച്ച ചിത്തോപ്രശാദ് ഭട്ടാചാര്യ. ഗ്രാമീണ കരകൗശലക്കാര്‍, പാവനിര്‍മ്മാതാക്കള്‍ എന്നിവരില്‍ നിന്നാണ് കലാ പ്രവര്‍ത്തനത്തിനുള്ള പ്രചോദനം ഉള്‍ക്കൊണ്ടത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS