jeevan news online

വാർത്തകൾ വിശദമായി

ഗാന്ധി കെയര്‍ ആന്റ് ഷെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ജ്യോതി ലബോറട്ടറീസ് ആധുനിക ആംബുലന്‍സ് കൈമാറി



തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി കെയര്‍ ആന്റ് ഷെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ജ്യോതി ലബോറട്ടറീസ് ആധുനിക ട്രാവലര്‍ ആംബുലന്‍സ് നല്‍കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജ്യോതി ലബോറട്ടറീസ് ജോയിന്റ് എംഡി കെ.ഉല്ലാസ് കമ്മത്ത് ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു.

തൃശൂര്‍ തളിക്കുളത്ത് മുന്‍ എംഎല്‍എ ടിഎന്‍ പ്രതാപന്റെ നേതൃത്ത്വത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്‌നേഹപൂര്‍വ്വം പദ്ധതിയിലാണ് സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് നടത്തിയിരുന്നത്.

 എന്നാല്‍ കഴിഞ്ഞ പ്രളയകാലത്ത് ദൂരന്തം ബാദിച്ച ജനങ്ങളെ ആശുപത്രികളിലേക്കും, ക്യാമ്പുകളിലേക്കുമെല്ലാം എത്തിക്കുന്നതിനിടയില്‍ വെള്ളം കയറിയും മറ്റും ആംബലന്‍സ് പൂര്‍ണ്ണമായും നശിച്ചു.

 ഇതറിഞ്ഞാണ് ജ്യോതി ലബോറട്ടറീസ് സഹായഹസ്തവുമായെത്തിയത്.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി ഗഫൂര്‍ തളിക്കുളം ആംബുലന്‍സിന്റെ താക്കോല്‍ സ്വീകരിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS