jeevan news online

വാർത്തകൾ വിശദമായി

പീറ്റര്‍ സിഡിലിനെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു


പേസ് ബൗളര്‍ പീറ്റര്‍ സിഡിലിനെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഓസീസിന്റെ ഏകദിന ജേഴ്‌സി അണിയുന്നത്. 2010ലാണ് സിഡില്‍ ഓസീസിനായി അവസാന ഏകദിനമത്സരം കളിച്ചത്. സ്റ്റാര്‍ക്ക്, കുമ്മിന്‍സ്, ഹേസല്‍വുഡ് എന്നിവര്‍ക്ക് ഓസ്‌ട്രേലിയ വിശ്രമം നല്‍കിയതാണ് സിഡിലിന് ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കിയത്.










<

JEEVAN TV NEWS

JEEVAN TV NEWS