jeevan news online

വാർത്തകൾ വിശദമായി

പ്രളയസെസ് ഏര്‍പ്പെടുത്തുന്നതിനെതിരെ വ്യാപാരികള്‍


ജിഎസ്ടി നികുതിക്ക് പുറമെ ഒരുശതമാനം പ്രളയസെസ് പിരിച്ചെടുക്കാനുള്ള അനുവാദം വാങ്ങിയ സംസ്ഥാനസര്‍ക്കാര്‍ നടപടിയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിക്ക് എതിര്‍പ്പ്. ജനങ്ങളുടെമേല്‍ കൂടുതല്‍ വിലക്കയറ്റം സൃഷ്ടിക്കുമെന്നും ഇത് വ്യാപാരമേഖയെ തകര്‍ക്കാനേ ഇടയാക്കുകയുള്ളുവെന്നും സമിതി അഭിപ്രായപ്പെട്ടു. 

ദുരിതാശ്വാസത്തിന് കോടികണക്കിന് രൂപയാണ് ലോകമെമ്പാടുമുള്ള മലയാളികളില്‍ നിന്നും പിരിച്ചെടുത്തത് ഇതിന് ശേഷവും ദുരിതാശ്വാസത്തിന് എന്ന പേരില്‍ ജി എസ് ടി യില്‍ ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താനുള്ള സംസഥാന സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി 

അടുത്ത രണ്ടു കൊല്ലത്തേക്ക് 1000 കോടി പിരിച്ചെടുക്കാനാണ് നീക്കം ഈ രീതിയില്‍ പിരിച്ചെടുക്കല്‍ പ്രാത്സാഹിപ്പിച്ചാല്‍  മറ്റ് സംസഥാനങ്ങളിലും ഈ രീതി തുടരും ഒട്ടുമിക്ക ഉല്‍പ്പങ്ങള്‍ക്കും ആശ്രയിക്കുന്ന കേരളത്തില്‍  കൂടുതല്‍ വിലക്കയറ്റം നേരിടേണ്ടിവരും  സെസ് ഏര്‍പെടുത്താല്‍   ഏക നികുതി പദ്ധതിയെ  തുരങ്കം വെക്കുന്നതെന്നാണ് വ്യാപാരികളുടെ ആരോപണം.

ഹര്‍ത്താല്‍ ദിനം ഒഴിവാക്കിയാല്‍ സെസ് ഏറെപ്പടുത്താതെ തന്നെ സര്‍ക്കാരിന് പ്രതീക്ഷിക്കുന്ന അധിക വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് സംഘടന വിലയിരുത്തുന്നു തീരുമാനത്തില്‍ നിന്നും  പിന്മാറി യില്ലങ്കില്‍ ഈ മാസം 17 ന് തൃശൂരില്‍ ചേരുന്ന സംസഥാന കമ്മിറ്റിയില്‍ അന്തിമ തീരുമാനം ഉണ്ടാകും  അതിനിടെ ഹര്‍ത്താലിലുണ്ടായ നാശനഷ്ടം ഈടാക്കുന്നതിനായി സിവില്‍ കേസ് എടുക്കാനുള്ള തീരുമാനം മാറ്റി ക്രിമിനല്‍ കേസ് എടുപ്പിച്ച് പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്ന് നസറുദീന്‍ ആവശ്യപ്പെട്ടു










<

JEEVAN TV NEWS

JEEVAN TV NEWS