jeevan news online

വാർത്തകൾ വിശദമായി

വിതരണരംഗത്ത് പുത്തന്‍ പദ്ധതികളുമായി വൈദ്യുതി ബോര്‍ഡ്


വിതരണരംഗത്ത് പുത്തന്‍ പദ്ധതികളുമായി വൈദ്യുതി ബോര്‍ഡ്. ഉപഭോക്താക്കള്‍ക്ക്  പുതുതലമുറ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള കസ്റ്റമര്‍ കോണ്‍ക്ലേവ് മന്ത്രി എം.എം മാണി ഉദ്ഘാടനം ചെയ്തു.എച്ച്.ടി /ഇ.എച്ച് .ടി ഉപഭോക്താക്കള്‍ക്ക് കാലതാമസം കൂടാതെ പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ ഗ്രീന്‍ ചാനല് സംവിധാനത്തിന്റെ ഉദ്ഘാടനവും തദവസരത്തില്‍ മന്ത്രി നിര്‍വ്വഹിച്ചു .

വൈദ്യതി തടസ്സം ആഗോള നിലവാരത്തി്‌ലേക്ക് കുറച്ചു കൊണ്ടുവരുന്നതാനായുള്ള 'ട്രാന്‍സ്ഗ്രിഡ് 2.0 'പദ്ധതിയും വിതരണ മേഖലയില്‍ 4000 കോടി കോടി രൂപ മുതല്‍ മുടക്കി 'ദ്യുതി 2021' പദ്ധതിയും ബോര്‍ഡ് നടപ്പിലാക്കി വരികയാണ് . വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള  'ഫിലമെന്റ് രഹിത' കേരളം, അപകടം ഒഴിവാക്കുന്നതിനുള്ള ' ഇസേഫ് ' എന്നിവയാണ് ബോര്‍ഡ് ലക്ഷ്യമിട്ട മറ്റു പദ്ധതികള്‍.










<

JEEVAN TV NEWS

JEEVAN TV NEWS