jeevan news online

വാർത്തകൾ വിശദമായി

ചിട്ടിത്തട്ടിപ്പുകേസില്‍ പി ചിദംബരത്തിന്റെ ഭാര്യക്കെതിരെ സിബിഐ കുറ്റപത്രം


ശാരദ ചിട്ടിത്തട്ടിപ്പുകേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ശാരദാ ഗ്രൂപ്പ് കമ്പനിയുടെ നടത്തിപ്പുകാരായ സുദിപ്താ സെന്നുമായി ചേര്‍ന്ന് തട്ടിപ്പ് പുറത്താകാതിരിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സുദിപ്ത സെന്നിനെതിരായ സെബി, കമ്പനി രജിസ്ട്രാര്‍ എന്നീ ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകാതിരിക്കാന്‍ 1.4 കോടി രൂപ നളിനി ചിദംബരം കൈപ്പറ്റിയെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 2010 മുതല്‍ 2014 വരെയുള്ള സമയത്താണ് പണം കൈപ്പറ്റിയതെന്നും 50 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. ടി.വി. ചാനല്‍ ഇടപാടുമായി ബന്ധപ്പെട്ട് നളിനി ചിദംബരം; ശാരദാ ഗ്രൂപ്പിന് വേണ്ടി കമ്പനി ലോ ബോര്‍ഡില്‍ ഹാജരായിരുന്നുവെന്നും ഇതിന്റെ പ്രതിഫലമായി 1.2 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. 

നളിനി ചിദംബരത്തിന് പുറമെ അനുഭൂതി പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ ലിമിറ്റഡ്, സുദിപ്ത സെന്‍ എന്നിവരുടെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സിബിഐയ്ക്ക് പുറമെ എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശാരദാ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ നിരവധി തവണ എന്‍ഫോഴ്‌സ്‌മെന്റ് ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 2000 കോടിയുടെ തട്ടിപ്പാണ് ശാരദ കേസില്‍ ഉണ്ടായതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതുവരെ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റോ തുക സംബന്ധിച്ച് അനുമാനത്തിലെത്തിയിട്ടില്ല.

 

 










<

JEEVAN TV NEWS

JEEVAN TV NEWS